ദിനംപ്രതി പരീക്ഷണങ്ങൾ നടക്കുന്ന മേഖലയാണ് വാഹനങ്ങളുടെ. കാലത്തിനു അനുസരിച്ചല്ല പകരം ദിവസങ്ങൾ കൊണ്ട് പുത്തൻ ട്രെൻഡുകൾ ആണ് ഓട്ടോമൊബൈൽ മേഖലയിൽ പരീക്ഷിക്കുന്നത്. ഇത്തവണ വിപണി കീഴടക്കാൻ വന്നത് മാരുതി സ്വിഫ്റ്റ് ആണ്.
പ്രീമിയം ബലേനോയെ പിന്തള്ളിയാണ് പുത്തൻ തലമുറ സ്വിഫ്റ്റ് എത്തിയിരിക്കുന്നത്.പുത്തൻ മാരുതി സ്വിഫ്റ്റ് എക്സ് ഷോറൂം വില 4.99 ലക്ഷം .ഇരുകാറുകള്‍ക്കും 2bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.2 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എഞ്ചിന്. 1.3 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന് 74 bhp കരുത്തും 190 Nm torque മാണ് പരമാവധി സൃഷ്ടിക്കാന്‍ സാധിക്കുന്നത്.
എന്നാൽ പ്രീമിയം ബൊലേനോയുടെ വില 5.36 ലക്ഷം രൂപയാണ്.സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇരുകാറുകളിലും ഒരുങ്ങുന്നത്. കഴിഞ്ഞ മാസം 15,807 പ്രീമിയം ബലെനോകളാണ് വിറ്റതെങ്കിൽ 17,291 മാരുതി സ്വിഫ്റ്റുകളാണ് വിപണിയിൽ വിറ്റഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക