ഒരു സ്ത്രീയും പുരുഷനും തമ്മില്‍ സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണ് ഇന്‍ഫാക്ചുവേഷന്‍ അഥവാ ആകര്‍ഷണം. നിങ്ങളുടെ പ്രണയം ആകര്‍ഷണത്തില്‍ ഒതുങ്ങി നില്‍ക്കുമോ അതോ സ്നേഹത്തിലേക്ക് എത്തുമോ എന്നറിയാൻ താഴെ പറയുന്ന കാര്യങ്ങള്‍ പരിശോധിച്ചാല്‍ തിരിച്ചറിയാന്‍ കഴിയും
1. ആകര്‍ഷണം തോന്നുന്നത് നമ്മളുടെ മനസ്സില്‍ ഒരാളെക്കുറിച്ച് നമ്മള്‍ക്കുണ്ടാകുന്ന സങ്കല്‍പ്പങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ്. എന്നാല്‍ സ്നേഹമെന്നത് ഒരു വ്യക്തിയെ ഏറെക്കുറെ പൂര്‍ണ്ണമായി മനസ്സിലാക്കുമ്പോള്‍ സംഭവിക്കുന്നതാണ്.
2. പരസ്പരം ആകര്‍ഷണം മാത്രം നിലനില്ക്കുമ്പോള് നിങ്ങളുടെ പ്രവര്‍ത്തികള്‍ പലപ്പോഴും യാഥാര്‍ത്ഥ്യബോധമില്ലാത്തതും എടുത്ത് ചാടിയുള്ളതുമായിരിക്കും. എന്നാല്‍ സ്നേഹത്തിലേക്കെത്തുമ്പോള് ചിന്തിച്ച് പ്രായോഗികമായി പ്രവര്‍ത്തിക്കാനുള്ള ക്ഷമ നിങ്ങള്‍ക്ക് ഉണ്ടാകും.
3. ആകര്ഷണത്തിലായരിക്കുമ്പോള് അത് ഇരുവരുടെയും സ്വാര്‍ഥതയെ ആശ്രയിച്ചിരിക്കുകയും നിങ്ങളുടെ ഊര്‍ജം അതിനു വേണ്ടി വിനിയോഗിക്കേണ്ടി വരികയും ചെയ്യുന്നു. എന്നാല്‍ സ്നേഹബന്ധം നിങ്ങള്‍ക്ക് ഊര്‍ജം നല്കുന്ന ഒന്നാണ്.
4.ആകര്‍ഷണം എന്നത് ഏറെയും ബാഹ്യസൗന്ദര്യത്തെ ആശ്രയിച്ചാണ്. എന്നാല്‍ സ്നേഹം അങ്ങനെയല്ല. പരസ്പരമുള്ള പെരുമാറ്റവും വിശ്വാസവും ബഹുമാനവും എല്ലാം ആശ്രയിച്ചാണ് സ്നേഹം രണ്ടുപേര്‍ക്കിടയില്‍ ഉടലെടുക്കുക.
5. ആകര്‍ഷണം മൂലമുള്ള ബന്ധങ്ങളില്‍ ഒരാളോട് എളുപ്പത്തില്‍ ക്ഷമിക്കാന്‍ കഴിയില്ല, അയാളോടുള്ള ദേഷ്യമോ പകയോ മനസ്സില്‍ നിന്ന് മാറാന്‍ സമയമെടുക്കും, എന്നാല്‍ സ്നേഹത്തില്‍ എളുപ്പത്തില്‍ തന്റെ പങ്കാളിയോട് ക്ഷമിക്കാനാകും.
6. എല്ലാം കുറ്റമറ്റതാകണമെന്ന ചിന്തയാണ് ആകര്‍ഷണത്തില്‍ ഉണ്ടാകുന്നതെങ്കില്‍ സ്നേഹത്തില്‍ കുറ്റങ്ങളെയും കുറവുകളെയും അംഗീകരിച്ച് കൊണ്ടുള്ള ബന്ധമാണ് ഉണ്ടാകുക.
ഈ കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിലെ സാഹചര്യങ്ങളുമായി തട്ടിച്ച് നോക്കിയാൽ നിങ്ങള്‍ക്ക് കണ്ടെത്താം നിങ്ങളുടെ ബന്ധം ആകര്‍ഷണമാണോ അതോ സ്നേഹമാണോ എന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക