സ്ത്രീകളുടെ അരക്ഷിത അവസ്ഥ അവരു സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങളെ ആസ്പദമാക്കി ഫാംറ്റ് സിനിമാസിന്റെ ബാനറില്‍ ആലുവ സ്വദേശി മീര ബി നായര്‍ കഥ,തിരക്കഥ,സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് “ദി വില്ലന്‍”. പുതുമുഖ കഥാപാത്രമായ മനീഷ് മുരളിയാണ് നായകനായി എത്തുന്നത്.
ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകൾ നേരിടുന്ന അരക്ഷിതവസ്ഥയില്‍ നിന്നും ഉരുത്തിരിഞ്ഞ കഥയാണ് ചിത്രം പറയുന്നത്. 14 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ അഭികൃഷ്ണ ,വിഷ്ണു.വി.എസ്, സുരഭി. കെ.എസ്,അമല്‍ ജോസ്,ഗിരീഷ് തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. അഖില്‍ നീലകണ്ഠനും മിഥുന് ദാസും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സുബിന് മാത്യൂ ജോസ്, ജിഷ്ണു, ഫോന്‍സി ഫ്രാന്‍സിസ് എന്നിവരാണ് സംവിധാന സഹായികള്‍.
കുടുംബത്തിന്റെയും കൂടപ്പിറപ്പുകളുടെയും പിന്‍ബലം ആണ് ഏറ്റവും വലിയ ശക്തി എന്നു ഉറക്കെ പറയുന്ന ചിത്രം.സാമൂഹ്യപ്രസക്തിയുള്ള 2018ലെ മികച്ച കല സ്രുഷ്ടി തന്നെയാണ്. 3 മാസത്തോളം നീണ്ടു നിന്ന പഠനങ്ങള്‍ക്കും ആലോചനകള്‍ക്കും ശേഷം ആണ് മീര താന്‍ ഉള്‍പ്പെടുന്ന സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ വെള്ളിത്തിരയില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക