ഉറങ്ങിക്കിടന്നവര്‍ക്ക് മേല്‍ ബസ് കയറി രണ്ട് ഇതരസംസ്ഥാനത്തൊഴിലാളികള്‍ മരിച്ചു. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ ഒരാള്‍ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ ബസ് ഇത് വരെ കണ്ടെത്തിയിട്ടില്ല.
മണ്ണാര്‍ക്കാട് കുഴല്‍ക്കിണര്‍ ജോലിക്കെത്തിയ ജാര്‍ഖണ്ഡ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. മണ്ണാര്‍ക്കാട് കുന്തിപുഴയ്ക്ക് സമീപത്ത് വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന മൈതാനത്താണ് അപകടം നടന്നത്. ബസ് പാര്‍ക്ക് ചെയ്ത സ്ഥലത്ത് ഉറങ്ങിക്കിടന്നവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന.
പുലര്‍ച്ചെ മൈതാനത്തു നിന്നും ബസ് എടുത്തപ്പോള്‍ അപകടമുണ്ടായ വിവരം ബസ് ജീവനക്കാര്‍ അറിഞ്ഞിരിക്കില്ലെന്നാണ് സൂചന. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ പെട്രേള്‍ പമ്പിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക