തിരുവനന്തപുരം: കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ രണ്ടിന് സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്.
എല്ലാ വ്യവസായ മേഖലകളിലും കരാര്‍ തൊഴിലും നിശ്ചിത കാലാവധി തൊഴിലും അനുവദിച്ചു കേന്ദ്ര തൊഴില്‍ മന്ത്രാലയം കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു.
സ്ഥിരം തൊഴില്‍ സമ്ബ്രദായം അട്ടിമറിക്കാന്‍ തൊഴിലുടമകള്‍ക്കു സൗകര്യമൊരുക്കുന്നതാണു പുതിയ ഉത്തരവ്. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും.
നിശ്ചിത കാലത്തേയ്ക്ക് മാത്രം തൊഴിലാളികളെ ഉപയോഗിക്കാന്‍ തൊഴിലുടമകള്‍ക്ക് അനുവാദം നല്കുന്ന നിയമ ഭേദഗതി ഇന്നലെയാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമായി പുറത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക