വ്യത്യസ്തമായ രീതിയിൽ കഥ പറയുന്ന വളരെ അപൂർവ ചിത്രങ്ങൾ ഉണ്ട് അത് ഒരുക്കുന്നതും അതുപോലെ അത്യപൂർവ സംവിധായകരാണ്. മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ മികച്ച ചിത്രങ്ങള്‍ അത് പോലെ വ്യത്യസ്തമായ അവതരണത്തിലും മികവിലും വേറിട്ട നിൽക്കുന്ന ചിത്രങ്ങളാണ്.
ഈ ചിത്രങ്ങൾ ഒരുക്കിയ മാധവ് രാംദാസ് പുതിയചിത്രം ” ഇളയരാജാ” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് ഗിന്നസ് പക്രുവാണ്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ സെക്കന്റ് ലുക് പോസ്റ്ററിലൂടെയാണ് നായകനെ സംവിധായകന് പ്രേക്ഷകര്‍ക്ക് മുൻപിൽ അവതരിപ്പിച്ചത്.
‘ഊതിയാലണയില്ല ഉലയിലെ തീ, ഉള്ളാകെയാളുന്നു ഉയിരിലെ തീ’ എന്ന അടിക്കുറിപ്പോടെയാണ് പുതിയ പോസ്റ്റര്‍ സംവിധായകന് പോസ്റ്റ് ചെയ്തത്. ഗിന്നസ് പക്രുവിന്റെ മേക്ക് ഒാവറാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക