കോഴിക്കോട്: കോഴിക്കോട് സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചു. കൂരാച്ചുണ്ട് സ്വദേശി ഗോപാലനാണ് (59) മരിച്ചത്. കൃഷിപ്പണി ചെയ്യുന്നതിനിടെ സൂര്യാതാപമേറ്റ് വയലില്‍ കുഴഞ്ഞ് വീഴുകയായിരുന്നു.
രാവിലെ കൃഷി സ്ഥലത്തേക്ക് പോയ ഗോപാലനെ ഉച്ചയായിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് ശരീരമാസകലം പൊള്ളലേറ്റ് കൃഷി സ്ഥലത്ത് കിടക്കുന്ന ഗോപാലനെ കണ്ടത്. ഗോപാലനെ കൂരാച്ചുണ്ട് ആശുപത്രിയില്‍ എത്തിക്കുമ്പോൾ ശരീരത്തിന്റെ തൊലി ഇളകിയ നിലയിലായിരുന്നു.
ഉടന്‍ തന്നെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയെങ്കിലും പോകും വഴി മരിച്ചു. സൂര്യാതാപമേറ്റാണ് മരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക