തൃശൂര്‍: എഞ്ചിനില്‍ നിന്ന് പുക കണ്ടതിനെ തുടര്‍ന്ന് ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ പൂങ്കുന്നത്ത് പിടിച്ചിട്ടു. എഞ്ചിന് തകരാറാണ് കാരണമെന്ന് പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് പുതിയ എഞ്ചിന് എത്തിച്ച് ട്രെയിന്‍ തൃശൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് മാറ്റി.
സംഭവത്തെ തുടര്‍ന്ന് ട്രെയിനുകളെല്ലാം വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല ചെന്നൈ-ആലപ്പുഴ എക്സ്പ്രസ് തൃശൂരിനും എറണാകുളത്തിനും ഇടയ്ക്ക് എല്ലാ സ്റ്റേഷനിലും നിര്‍ത്തണമെന്നാണ് റെയില്‍വേ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാവിലെ ഗുരുവായൂരില്‍ നിന്നും എറണാകുളത്തേക്ക് പുറപ്പെട്ട ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍ ട്രെയിനിലാണ് പുക കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക