ഹൈദരാബാദ്: വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ ചക്രം പൊട്ടിത്തെറിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ അധികൃതര്‍ വ്യക്തമാക്കി.
77 പേരുമായി തിരുപ്പതിയില്‍നിന്ന് ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്ന വിമാനമാണ് വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രി 11.25ന് ആണ് സംഭവം. 73 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. നടിയും വൈ.എസ്.ആര് കോണ്‍ഗ്രസ് എംഎല്‍എയുമായ റോജയും വിമാനത്തിലുണ്ടായിരുന്നു.
Also Read : സ്വപ്നത്തിൽ സ്വന്തം മരണമോ മറ്റാരെങ്കിലും മരിക്കുന്നതായോ കാണാറുണ്ടോ? അതിന്റെ ലക്ഷണം നോക്കാം
പൊട്ടിത്തെറി ഉണ്ടായ ഉടന്‍തന്നെ അഗ്നരക്ഷാ സേന സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. സ്ഫോടനത്തെ തുടര്‍ന്ന് വിമാനം റണ്‍വേയില്‍ നിലച്ചുപോയതിനാല്‍ ഏതാനും വിമാനങ്ങള്‍ ബെംഗളൂരു, ചെന്നൈ വഴിതിരിച്ചുവിട്ടു. റണ്‍വേ ഏതാനും മണിക്കൂറുകള്‍ അടച്ചിട്ടതായും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക