ഇന്ന് പുരുഷ വർഗ്ഗവും മുടി പരിപാലനത്തില്‍ വളരെയധികം സമയം ചെലവിടാറുണ്ട്. നിരവധി ഹെയര്‍ സ്റ്റൈലുകള്‍ പരീക്ഷിക്കാനും അതുകൊണ്ടുതന്നെ അവര്‍ തയ്യാറാക്കുന്നു. വ്യത്യസ്തയുടെ ഭാഗമായി ഏറ്റവുമാദ്യം പുരുഷന്മാര് പുതിയ പരീക്ഷണങ്ങള്‍ നടത്തിയതും മുടിയിഴയിലാണ്. ചിലര്‍ മുടി നീട്ടി വളര്‍ത്തിയും പറ്റെ വെട്ടിയും കഷണ്ടി മറച്ചുമൊക്കെ ഒട്ടനവധി മാറ്റങ്ങളാണ് തലയില്‍ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ പുരുഷന്‍ന്മാര്‍ അഭിമുഖികരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് കഷണ്ടി. ഒരു പ്രായമാകുന്നതോടെ പുരഷന്മാരില് കഷണ്ടി കണ്ടു തുടങ്ങാറുണ്ട്.
ചില കാര്യങ്ങള്‍ തുടക്കത്തിലെ ശ്രദ്ധിച്ചാല്‍ മുടി നേരിടുന്ന പ്രശനങ്ങളെ പുരുഷന്മാര്ക്കും ഒഴിവാക്കാം.
1. മുടി എപ്പോഴും ഗുണമേന്മയുള്ള ഒരു ഷാംപു ഉപയോഗിച്ച് കഴുകാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
2. ഷാംപു ഉപയോഗിച്ചതിനുശേഷം കണ്ടീഷണര്‍ പുരട്ടാവുന്നതാണ്.
3. മുടി ആവശ്യത്തിലധികമായി ചീകരുത്. പുരഷന്മാരില് പൊതുവെ കണ്ടുവരാറുള്ള ഒരു ദു:ശീലംകൂടിയാണിത്. തുടരെ തുടരെ മുടി ചീകരുത് മുടി കൊഴിച്ചല്‍ ഉണ്ടാകും. കുളി കഴിഞ്ഞശേഷം
മുടിയല്‍ ഹെയര്‍ ഡ്രൈയര്‍ ഉപയോഗിച്ച് ഉണക്കാതിരിക്കുക. സ്വഭാവികമായ രീതിയില്‍ മുടിയെ ഉണക്കാന്‍ അനുവദിക്കുക.
4. ആറ് ആഴ്ചയായിലൊരിക്കല് മുടി ട്രിം ചെയ്യുവാന്‍ ശ്രദ്ധിക്കണം.
5. ഡൈ ചെയ്യുന്നവര്‍ അതും കൃത്യമായ സമയങ്ങളില്‍ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക