യുഎഇയിൽ ജോലി ലഭിക്കാൻ പൊലീസിൽ നിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ് (പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) ആവശ്യമാണെന്ന നിബന്ധനയിൽ മാറ്റമില്ലെന്നു യുഎഇ മനുഷ്യവിഭവശേഷി-സ്വദേശിവൽകരണ മന്ത്രാലയം. എന്തെങ്കിലും േഭദഗതി വരുത്തുകയാണെങ്കിൽ മാധ്യമങ്ങളിലൂടെ യഥാസമയം അറിയിക്കുമെന്നും അധികൃതർ പറഞ്ഞു.
നിബന്ധനയിൽ നിന്ന് ഇന്ത്യ ഉൾപ്പെടെ ഒൻപതു രാജ്യങ്ങളിൽ നിന്നുള്ളവരെ ഒഴിവാക്കിയേക്കുമെന്ന വാർത്ത പ്രചരിച്ചതിനെ തുടർന്നാണു വിശദീകരണം. കഴിഞ്ഞദിവസം ചിലർക്കു സർട്ടിഫിക്കറ്റ് ഇല്ലാതെ വീസ ലഭിച്ചതാണ് ഇതിനിടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക