പാലക്കാട്: മുണ്ടൂരിനു സമീപം കെഎസ്ആര്‍ടിസി ഡ്രൈവറെ വാഹനം തടഞ്ഞു മർദിച്ച സംഭവത്തില്‍ പ്രതികളായ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദിലീപ് , അജേഷ് , അനീഷ് എന്നിവരെയാണ് മുണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് ഉച്ചതിരിഞ്ഞാണ് പാലക്കാട് കോഴിക്കോട് റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ അബൂബക്കറെ ഓവര്‍ടേക്ക് ചെയ്തെന്നു ആരോപിച്ചു ഇവര്‍ ബസ്സിനുള്ളില്‍ ക്രൂരമായി മര്‍ദിച്ചത്. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ അബൂബക്കര്‍ മണ്ണാര്‍ക്കാട് ജനറല്‍ ആശുപത്രിയില്‍ ചിക്ലിസയിലാണ്. സംഭവത്തില്‍ അടിയന്തിര അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു.
https://www.facebook.com/realnewskeralaofficial/videos/607199179629114/
പ്രതികരിക്കാൻ ഇവിടെ എഴുതുക