ജയറാമും കുഞ്ചാക്കോ ബോബനും നായകന്മാരായെത്തുന്ന “പഞ്ചവര്‍ണ്ണതത്ത”യുടെ ട്രെയിലര്‍ പുറത്തിറക്കി.ജയറാമിന്റെ വ്യത്യസ്ത ലുക്കിലൂടെ ഈ ചിത്രം ആദ്യം മുതലെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മിമിക്രി കലാകാരനും അവതാരകനുമായ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമിനെ കൂടാതെ മറ്റു അനേകം പ്രമുഖ താരങ്ങളും പുതുമുഖങ്ങളും വേഷമിടുന്നു.
രമേഷ് പിഷാരടി, ഹരി പി നായര്‍ ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രംമണിയന്പിള്ള രാജുവാണ് നിര്‍മിക്കുന്നത്. സപ്തതരംഗ് സിനിമയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. ചിത്രത്തില്‍ അനുശ്രീ ആണ് നായിക.ചിത്രത്തില്‍ ഒരു തത്തയും പ്രധാന വേഷത്തില്‍ വരുന്നുണ്ട് ചിത്രം വിഷു റീലീസ് ആയി തീയേറ്ററുകളില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക