ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പാലക്കാട് ബിഗ്ബസാര്‍ സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥി സൂരജ് . കണ്ണൻ ദേവൻ സ്കൂളിലെ10 -)o ക്ലാസ്സ് വിദ്യാർത്ഥി ഭരത് എന്നിവരാണ് മരിച്ചത് . പാലക്കാട് നൂറണിയന് ക്ഷേത്രകുളത്തിലാണ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചത്. നൂറണി ഒന്നാം തെരുവിലെ രമേശിന്റെ മകന് സൂരജ്, നൂറണി രണ്ടാം തെരുവിലെ രാജുവിന്റെ മകന് ഭരത് എന്നിവരാണ് മരിച്ചത്.പത്താം ക്ലാസ്സ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ് ഭരത്.
സുഹൃത്തുക്കളായ രണ്ടു പേരും വൈകുന്നേരം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. നീന്തുന്നതിനിടെ ഇരുവരും മുങ്ങിത്താഴുകയായിരുന്നു. സമീപത്തെ കടവിലുണ്ടായിരുന്ന ആളുകള്‍ ബഹളം ഉണ്ടാക്കിയതോടെ നാട്ടുകാര്‍ ഇവരെ രക്ഷപെടുത്താന്‍ ശ്രമിച്ചു.
ഭരത് കുളത്തിൽ മുങ്ങിത്താണു പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു.സൂരജിനെ രക്ഷപെടുത്തിയെങ്കിലും ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരണത്തിന് കീഴടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക