നടൻ ജയസൂര്യയുടെ ചെലവന്നൂർ കായലിൽ നടത്തിയ കൈയേറ്റം ഒഴിപ്പിച്ചു. കൊച്ചി കോർപ്പറേഷനാണ് കൈയേറ്റം പൊളിച്ചു നീക്കിയത്. കായൽ കൈയേറി നർമിച്ച ബോട്ടുജെട്ടിയും വീടിന്റെ ചുറ്റുമതിലുമാണ് പൊളിച്ചു നീക്കിയത്.
ജയസൂര്യ കായല്‍ കൈയേറി ഒന്നര വര്‍ഷം മുന്‍പാണ് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതായി പരാതി ലഭിച്ചത്. എറണാകുളം സ്വദേശിയായ ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്.
കൈയേറ്റം പൊളിക്കാൻ കൊച്ചി കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നു. നോട്ടീസ് ചോദ്യം ചെയ്ത് ജയസൂര്യ തദ്ദേശ ട്രൈബ്യൂണലില്‍ നല്കിയ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് പൊളിച്ചു നീക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക