കേക്കിലും ബിസ്ക്കറ്റിലും അടങ്ങിയ കൊഴുപ്പിന്റെ അളവ് കാരണം ഓര്‍മക്കുറവുണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠന റിപ്പോര്‍ട്ട്. രുചിയും മണവും ഉണ്ടാകാന്‍ ചേര്‍ക്കുന്ന ട്രാന്‍സ് ഫാറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന വ്യത്യസ്തമായ കൊഴുപ്പ് ശരീരത്തില്‍ എത്തുന്നത് വഴി മനുഷ്യശരീരത്തിന് ഇവ കൂടുതല്‍ ദോഷം ചെയ്യുന്നു. ഹൈഡ്രോജിനേറ്റഡ് എണ്ണയും ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. ആരോഗ്യമുള്ള ശരീരപ്രകൃതമുള്ളവര്‍ ഇത്തരത്തിലുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കുക വഴി ട്രാന് ഫാറ്റ് അവരുടെ ശരീരത്തില്‍ എത്തുകയും പിന്നീട് ഓര്‍മയ്ക്ക് വലിയ തകരാറ് സംഭവിക്കുകയും ചെയ്യുന്നു.
വിദ്യാഭ്യാസ കാലഘട്ടത്തെ ഇത് വലിയ തോതില്‍ ബാധിക്കുകയും ഡിപ്രഷന് അടക്കമുള്ള അവസ്ഥകളിലേക്ക് ആളുകളെ എത്തിക്കുന്നതിനും ഇത് കാരണമാകുകയാണ്. ഹൈഡ്രജന്‍ എണ്ണയില്‍ ചേര്‍ക്കുക വഴി എണ്ണ ഹൈഡ്രേറ്റഡ് ആകുന്നു. കൊഴുപ്പ് കൂടുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
പൂര്‍ണ ആരോഗ്യമുള്ള ആയിരം പുരുഷന്മാരിലായിരുന്നു പഠനം നടത്തിയത്. 45 വയസില്‍ കുറവ് പ്രായമുള്ളവരില്‍ നടത്തിയ പരീക്ഷണത്തില്‍ ട്രാന് ഫാറ്റുകള്‍ വലിയ അളവില്‍ ശരീരത്തില്‍ ഉള്ളവരില്‍ ഓര്‍മക്കുറവ് വലിയ ശതമാനമാണെന്ന് കണ്ടെത്തി. പ്രായവ്യത്യാസമുള്ളവരില്‍ പരീക്ഷണം നടത്തിയപ്പോഴും ഈ വ്യത്യാസം കാണാന്‍ സാധിക്കുകയായിരുന്നുവെന്നും ഗവേഷകര്‍. ചെറുപ്പക്കാരിലും പ്രായമായവരിലും ഒരുപോലെ ദോഷം ചെയ്യുന്ന ട്രാന് ഫാറ്റുകള്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
ALSO READ: സ്വപ്നത്തിൽ സ്വന്തം മരണമോ മറ്റാരെങ്കിലും മരിക്കുന്നതായോ കാണാറുണ്ടോ? അതിന്റെ ലക്ഷണം നോക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക