താനെയിലെ അനന്ത് നഗറിൽ ആംബുലന്‍സ് അപകടത്തില്‍പെട്ട് ഗര്‍ഭസ്ഥശിശുവിന് ദാരുണാന്ത്യം. കുഞ്ഞിന്റെ അമ്മയ്ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാവിലെ മലേഗോണില്‍ നിന്ന് മുംബൈയിലേക്ക് പോകുന്ന വഴിക്കാണ് അപകടമുണ്ടായത്.
ആംബുലന്‍സില്‍ യുവതിയും ഡ്രൈവറും കൂടാതെ, നാല് പേര് ഉണ്ടായിരുന്നു. അവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. പൊലീസ്, ട്രാഫിക് പൊലീസ്, റീജിയണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെല്‍ (ആര്‍ഡിഎംസി), ഫയര്‍ ബ്രിഗേഡ് എന്നിവര്‍ സംഭവസ്ഥലത്ത് ഉടന്‍തന്നെ എത്തിച്ചേര്‍ന്ന് രക്ഷാ പ്രവർത്തനം നടത്തി. പരുക്കേറ്റവരെ മുംബൈയിലെ രാജാവദി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also Read: ആരാധനാലയത്തിന് സമീപം വീട് പണിതാൽ ദോഷമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക