കൊച്ചി: വരാപ്പുഴയില്‍ ചൊവ്വാഴ്ച (10.04.2018) ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. യുവാവിന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്നാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. വീട് ആക്രമിച്ചതിനെത്തുടര്‍ന്ന് ഗൃഹനാഥന് തൂങ്ങി മരിച്ച സംഭവത്തില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത ശ്രീജിത്ത് എന്ന യുവാവ് ആശുപത്രിയില്‍ മരിച്ചിരുന്നു.
ഗൃഹനാഥന്റെ മരണത്തെ തുടര്‍ന്ന് ശ്രീജിത് ഉള്‍പ്പെടെ പത്തു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് വയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശ്രീജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തിങ്കളാഴ്ച വൈകിട്ട് മരിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക