തൃശൂര്‍: സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന മഞ്ജു വാര്യർ അഭിനയിക്കുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന് സ്റ്റേ. തന്റെ കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് കലവൂര്‍ രവികുമാര്‍ നല്കിയ ഹര്‍ജിയെ തുടര്‍ന്നാണ് തൃശൂര്‍ ജില്ലാ കോടതി സിനിമ സ്റ്റേ ചെയ്തത്.
ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് താന്‍ ഫെഫ്കയില്‍ പരാതി നല്‍കിയിരുന്നു. ‘മോഹന്‍ലാല്‍’ തന്റെ കഥയുടെ പകര്‍പ്പാണെന്ന് ഫെഫ്ക കണ്ടെത്തുകയും തനിക്ക് പ്രതിഫലം നല്‍കാനും കഥയുടെ അവകാശം നല്‍കാനും വിധിക്കുകയും ചെയ്തതായും രവികുമാര്‍ പറഞ്ഞു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രവുമായി മുന്നോട്ടുപോവുകയാണെന്നും രവികുമാര്‍ ആരോപിച്ചിരുന്നു.
മഞ്ജു വാര്യര്‍ കടുത്ത മോഹന്‍ലാല്‍ ആരാധികയായി എത്തുന്ന സിനിമയില്‍ ഇന്ദ്രജിത്ത്, സലീം കുമാര്‍, സൗബിന് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഏപ്രില്‍ 13നാണ് ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക