ഇന്ന് ഫ്ലാറ്റിലും മറ്റും താമസിക്കുന്നവരും സ്ഥല പരിമിതി ഉള്ളവരും വീട്ടിനുള്ളില്‍ത്തന്നെ തുണിയുണക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത്തരം രീതിയില്‍ തുണികള്‍ ഉണക്കുന്നത് ആരോഗ്യത്തിന് തീരെ നല്ലതല്ലെന്നതാണ് വാസ്തവം.
സ്കോട്ട്ലന്റിലെ ഗ്ലാസ്ഗോവില്‍ ആംപിയെന്റല്‍ ആര്‍ക്കിടെക്ച്വര്‍ ഇന്‍വെസ്റ്റിഗേഷന്‍ ഇതെക്കുറിച്ചു പഠനം നടത്തി. ഈ രീതിയില്‍ തുണിയുണക്കുന്നവരിലെ 25 ശതമാനത്തിലും പ്രതിരോധശേഷി കുറവാണെന്നും ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും തെളിഞ്ഞു. ഈ രീതിയില്‍ തുണിയുണക്കുമ്പോള്‍, പ്രത്യേകിച്ച് വീട്ടിനുള്ളിലിട്ടുണക്കുമ്പോള്‍ ഇവയില്‍ ഈര്‍പ്പം ധാരാളമുണ്ടാകും. ഇത് ഫംഗസിനും മറ്റു സൂക്ഷ്മജീവികള്‍ക്കും വളരാനുള്ള അവസരവുമുണ്ടാക്കുന്നു.
അതേസമയം ഈ രീതിയില്‍ തുണിയുണക്കുമ്പോള്‍ കഴിവതും തുണികള്‍ തമ്മില്‍ അല്പം അകലമിടാന്‍ ശ്രദ്ധിയ്ക്കുക. ഇത് വായുസഞ്ചാരം ഫലപ്രദമായി നടക്കാന്‍ സഹായിക്കും. കൂടാതെ ഡ്രയറുള്ള വാഷിംഗ് മെഷീന് സംവിധാനമെങ്കില്‍ ഇതുപയോഗിച്ചു തുണി അല്പം ഉണക്കിയ ശേഷം മാത്രം ഈ രീതി പരീക്ഷിയ്ക്കുക.
അതുപോലെ കട്ടിയുള്ള തുണികള്‍ അകം പുറത്തേയ്ക്കു തിരിച്ചിടുന്നത് പെട്ടെന്നുണങ്ങാനും ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും. നനഞ്ഞ തുണി പ്ലാസ്റ്റിക് കവറിലാക്കി ഫ്രീസറില്‍ വച്ചാല്‍ അല്പം കഴിയുമ്പോള്‍ ഉണങ്ങിക്കിട്ടുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക