രമേഷ് പിഷാരടി സംവിധാനം ചെയ്ത് വിജയകരമായി പ്രദർശനം തുടരുന്ന പഞ്ചവർണതത്തയിലെ യേശുദാസ് ആലപിച്ച ‘പോകയായി’ എന്ന സുന്ദരഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു.
ജയറാം, കുഞ്ചാക്കോ ബോബന് എന്നിവരാണ് ചിത്രത്തില്‍ നായകന്മാർ. മൃഗങ്ങളെയും പക്ഷികളെയും വില്‍ക്കുന്ന പെറ്റ് ഷോപ്പ് ഉടമയായാണ് ജയറാം ഈ ചിത്രത്തിലെത്തുന്നത്. ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ഒരിടവേളയ്ക്കുശേഷം ജയറാം എന്ന നടന്റെ മികച്ച തിരിച്ചുവരവാണ് ഈ ചിത്രം.
കുഞ്ചാക്കോ ബോബന് എംഎല്‍എ ആയാണ് എത്തുന്നത്. സപ്ത തരംഗ സിനിമയുടെ ബാനറില്‍ മണിയന്‍പ്പിള്ള രാജുവാണ് പഞ്ചവര്‍ണ്ണതത്ത നിർമ്മിച്ചിരിക്കുന്നത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. അനുശ്രീ, സലിം കുമാര്‍, ധര്മജന് ബോള്‍ഗാട്ടി, മല്ലിക സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക