കേരളത്തിൽ സാധാരണ നിലയിലുള്ള കാലവര്‍ഷമായിരിക്കും ഇക്കുറിയുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
കേരളത്തില്‍ മേയ് അവസാനമോ ജൂണ്‍ ആദ്യവാരമോ കാലവര്‍ഷമെത്തും. ദീര്‍ഘകാല ശരാശരിക്കണക്ക് അനുസരിച്ച് രാജ്യത്ത് ഇത്തവണ 97 ശതമാനം മഴ പ്രതീക്ഷിക്കാം.
കഴിഞ്ഞ രണ്ടുവര്ഷത്തെപ്പോലെ ഇക്കൊല്ലവും മഴ പതിവുപോലെ ലഭിക്കുമെന്ന് ഐ.എം.ഡി. ഡയറക്ടര്‍ ജനറല്‍ ഡോ. ആര്.ജെ. രമേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക