ട്രാന്‍സിറ്റ് വിസ ഉപയോഗിച്ച് യുഎഇയിലെ വിമാനത്താവളത്തിലൂടെ യാത്ര ചെയുന്നവര്‍ക്ക് ഒരു ദിവസത്തെ വിസ അനുവദിക്കാന്‍ സര്‍ക്കാര്‍ അനുമതി. രാജ്യത്തിന്റെ ലാന്‍ഡ്മാര്‍ക്കുകളും ടൂറിസ്റ്റ് ആകര്‍ഷണങ്ങളും സന്ദര്‍ശിക്കാന്‍ ഇതിലൂടെ കുടൂതല്‍ സഞ്ചാരികള്‍ക്ക് സാധിക്കും. ട്രാന്‍സിറ്റ് വിസ ഉപയോഗിക്കുന്ന എല്ലാ രാജ്യക്കാര്‍ക്കും പദ്ധതി പ്രയോജനപ്പെടുത്താം.
ട്രാന്‍സിറ്റ് വിസയിലൂടെ രാജ്യത്ത് എത്തുന്നവരെ ടൂറിസം രംഗത്തേക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയാണ് വിസ നയത്തില്‍ യുഎഇ മാറ്റം വരുത്തിയത്. ഇതിലൂടെ രാജ്യത്തെ ടൂറിസം വ്യവസായത്തിനു പ്രയോജനം ലഭിക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
ഇതിനാവശ്യമായ നയ രൂപീകരണം നടത്താന്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് എന്ന പേരില്‍ വര്‍ക്കിംഗ് ഗ്രൂപ്പിനെ മന്ത്രിസഭ രൂപവത്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക