ഇനി കുവൈറ്റില്‍ വിസ പുതുക്കല്‍ ഓണ്‍ലൈന്‍ വഴി. ഇതിന്റെ ആദ്യ പടിയായി സെപ്റ്റംബര്‍ മാസം മുതല്‍ സ്വദേശികള്‍ സ്പോണ്‍സര്‍മാരായ ഗാര്‍ഹിക തൊഴിലാളികളുടെ വിസ പുതുക്കല്‍ നടപടി പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിക്കും. 2019 ജനുവരി മുതല്‍ മറ്റുള്ളവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ പാകത്തിലാണ് ആഭ്യന്തര മന്ത്രാലയം തീരുമാനം കൈക്കൊള്ളുന്നത്.
അതിനാൽ അപേക്ഷകര്‍ക്ക് ആവശ്യമായ രേഖകള്‍ മന്ത്രാലയത്തിറ്റിന്റെ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്താല്‍ മതിയാകും. അപ്ലോഡ് ചെയ്യുന്ന രേഖകളുടെ ആധികാരികത ആഭ്യന്തര മന്ത്രാലയം വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ലിങ്ക് ചെയ്തു പരിശോധിക്കും. അപേക്ഷകള്‍ മന്ത്രാലയം സ്വീകരിച്ചു കഴിഞ്ഞാല്‍ വിസ പുതുക്കുന്ന ഓഫീസില്‍ നേരിട്ട് ഹാജരായി പാസ്പ്പോര്‍ട്ടില്‍ പുതുക്കിയ വിസ സ്റ്റാമ്ബ് ചെയ്യാവുന്നതാണ്.
ഇതിനാവശ്യമായ ഫീസ് ഓണ്‍ലൈനായോ നേരിട്ടോ നല്കാവുന്നതുമാണ്. ജൂണ്‍ മാസം മുതല്‍ ലൈസന്‍സ് പുതുക്കലും ഓണ്‍ലൈന്‍ വഴിയാക്കാനുള്ള നടപടിക്രമങ്ങളും മന്ത്രാലയം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക