കാസ്റ്റിങ് കൗച്ച് വിവാദങ്ങളെ കുറിച്ച് പ്രതികരണവുമായി നടി രമ്യ നമ്പീശന്. ‘സത്യങ്ങള്‍ ഞാന്‍ മറച്ച് വെയ്ക്കുന്നില്ല, എന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അവര്‍ക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ച് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷെ ഭാഗ്യവശാല്‍ എനിക്ക് അത്തരം അനുഭവങ്ങളിലൂടെ പോകേണ്ടി വന്നിട്ടില്ല. ഞാനെന്താണ് ചെയ്യുന്നതെന്ന് എനിക്ക് നന്നായി അറിയാം. എനിക്ക് താല്പര്യമില്ലാത്തതിനോട് നോ പറയാനും ഞാന്‍ പഠിച്ചു കഴിഞ്ഞു- രമ്യ പറയുന്നു.
അതുപോലെ ഇതേ കുറിച്ച് തുറന്ന് സംസാരിച്ചാലേ ഇത്തരം സാഹചര്യങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കൂ. ഇപ്പോള്‍ നമുക്ക് ജനങ്ങളോട് സംസാരിക്കാന്‍ നിരവധി വേദികളുണ്ട്. ഇതൊന്നും സിനിമാ മേഖലയില്‍ മാത്രം ഉള്ള പ്രശ്നങ്ങളല്ല, എല്ലായിടത്തുമുണ്ട്. അത് കൊണ്ട് തന്നെ ഇതിനെ എതിര്‍ക്കാന്‍ സ്ത്രീകള്‍ ധൈര്യമായി മുന്നോട്ട് വരണമെന്നും രമ്യ പറഞ്ഞു.
ഞാൻ ഇപ്പോള്‍ കൂടുതല്‍ സെലക്ടീവായി, ചിത്രങ്ങള്‍ ചെയ്യുവാന്‍ തിരക്കൊന്നുമില്ല, നല്ല ചിത്രങ്ങള്‍ക്കായി എത്രനാള്‍ കാത്തിരിക്കാനും തയ്യാറാണെന്നും രമ്യ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക