കുഞ്ഞ് തന്റേതല്ലെന്ന സംശയത്തെ തുടർന്ന് രണ്ടുമാസം പ്രായമായ കുഞ്ഞിനെ 17കാരനായ പിതാവ് ഇടിച്ചുകൊന്നു. കുഞ്ഞ് മരിക്കും വരെ മുഷ്ടി ചുരുട്ടി ഇടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഡൽഹിയിലെ മംഗോൽപുരിയിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം.
കുഞ്ഞിന്റെ മാതാവിനും പ്രായപൂർത്തിയായിട്ടില്ല. പെൺകുട്ടി ജോലി അന്വേഷിച്ച് പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നത്. അവർ തിരിച്ചു വന്നപ്പോൾ ഭർത്താവ് വീട്ടിലുണ്ടായിരുന്നില്ല. കുഞ്ഞ് ചലനമറ്റ നിലയിൽ കിടക്കുന്നത് കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടർന്ന് ആശുപത്രിക്കാർ അറിയിച്ചതനുസരിച്ച് പൊലീസെത്തി 17കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു..
ഇവരുടെ 10 മാസം മുമ്പാണ് കഴിഞ്ഞത്. ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്നും അതിലുള്ള കുഞ്ഞാണെന്നും സംശയിച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക