തിരുവനന്തപുരത്ത് ശക്തമായ കടലാക്രമണം. വലിയതുറ, ശംഖുംമുഖം തീരത്തുണ്ടായ കടലാക്രമണത്തില്‍ പത്തിലധികം വീടുകള്‍ തകര്‍ന്നു. മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ തിരയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നീരക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
പടിഞ്ഞാറന്‍ തീരത്തും തമിഴ്നാടിന്റെ തെക്കന്‍ തീരത്തും ലക്ഷ്വദ്വീപിലും വ്യാപകമായി കടല്‍ക്ഷോഭമുണ്ടാകുമെന്നും അതിനാല്‍ തീരപ്രദേശത്തുള്ളവരും മീന്‍ പിടിത്തക്കാരും ജാഗ്രത പാലിക്കണമെന്നും കഴിഞ്ഞ ദിവസം കാലാവസ്ഥാ നീരക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക