വീട്ടിലെ അന്തരീക്ഷം നല്ലതാണെങ്കിൽ തന്നെ പല രോഗങ്ങളിൽ നിന്നും രക്ഷ നേടാം. എന്നാൽ പൊടികളും മറ്റും കാരണം വീട്ടിൽ പല അസുഖങ്ങളും വരാൻ ഇടയാവുന്നു. നമ്മൾ കുറച്ചൊന്ന് ശ്രദ്ധിച്ചാൽ പൊടിയെ വീട്ടില്‍ കയറ്റാതെ നോക്കാം.
കാറ്റും വെളിച്ചവും വീട്ടിലേക്ക് കയറിക്കോട്ടെ എന്നുകരുതി പലരും ജനാലകള്‍ തുറന്നിടുക പതിവാണ്. പക്ഷേ കാറ്റ് മാത്രമല്ല പൊടിയും വീടിനകത്തേക്ക് കയറും അതിനാല്‍ ജനാലകളും വാതിലുകളും പരമാവധി അടച്ചിടുക.
അതുപോലെ വീടുകളില്‍ ഏറ്റവും കൂടുതല്‍ പൊടി അടിഞ്ഞു കൂടുന്നത് കാര്പ്പെറ്റിലായിരിക്കും. അതിനാല്‍ തന്നെ കാര്‍പ്പെറ്റുകൾ ഒഴിവാക്കുക.
പുറത്തിടുന്ന ചെരുപ്പ് പുറത്ത് തന്നെ ഇടുക . ഇല്ലെങ്കിൽ പൊടി മാത്രമല്ല അസുഖങ്ങളും കൂടെ വരും.
കൂടാതെ വീടിനുള്ളില്‍ അനാവശ്യ സാധനങ്ങളുടെ സാന്നിധ്യം പൊടി വര്‍ധിക്കാന്‍ കാരണമാകും. അതിനാൽ ആവശ്യത്തിനുള്ള സാധനങ്ങള്‍ മാത്രം വീട്ടിൽ നിലനിർത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക