2019 ലോകകപ്പിന് ശേഷം കരിയറില്‍ നിന്ന് വിരമിക്കുന്നുവെന്ന സൂചനകള്‍ നല്കി യുവരാജ് സിങ്ങ്. 2011ല്‍ ലോകകപ്പ് നേടുമ്പോള്‍ ഇന്ത്യന്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു യുവരാജ്. പിന്നീട് അര്‍ബുദരോഗത്തെത്തുടര്‍ന്ന് ഇടവേളയെടുത്തു.
പിന്നീട് ക്രീസിലേക്ക് മടങ്ങിയെത്തിയെങ്കിലും പഴയ ഫോം വീണ്ടെടുക്കാന്‍ താരത്തിന് കഴിഞ്ഞില്ല. എന്നാൽ പലപ്പോഴായി മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്ത് താരം ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുകയും ചെയ്തിരുന്നു.
യുവി കഴിഞ്ഞ വര്‍ഷം ജൂണിലാണ് അവസാനമായി ഇന്ത്യന്‍ ജഴ്സിയണിഞ്ഞത്. കൂടാതെ 2019 ലോകകപ്പ് ടീമില്‍ ഇടം നേടണമെന്നാണ് തന്റെ ആഗ്രഹമെന്നും യുവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക