സിനിമയില്‍ സഹതാരത്തെ ചുംബിക്കാനും നഗ്നയാകാനും താന്‍ തയ്യാറാണെന്ന് ബോളിവുഡ് സിനിമകളിലൂടെയും ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലൂടെയും സുപചരിചിതയായ നടി സുര്‍വീന്‍ ചൗള. തിരക്കഥ അത് ആവശ്യപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ചെയ്യാം. എന്റെ ഭര്‍ത്താവ് അതിനൊന്നും എതിരല്ല. അങ്ങനെയൊരു ധാരണയാണ് ഞങ്ങള്‍ തമ്മിലുള്ളത്. വേറെന്തുവേണം ഒരു സ്ത്രീയ്ക്ക്, സുര്‍വീന്‍ പറഞ്ഞു.
കേപ്ടൗണില്‍ ഭര്‍ത്താവ് അക്ഷയ് താക്കറുമൊത്ത് അവധിയാഘോഷത്തിലാണ് സുര്‍വീന്‍. ”എന്റെ ജീവിതം വിവാഹം കഴിഞ്ഞതോടെ കൂടുതല്‍ മനോഹരമായി. ജോലിസംബന്ധമായ കാര്യങ്ങളില്‍ ഭര്‍ത്താവ് നന്നായി പിന്തുണക്കുന്നുണ്ടെന്നും സുര്‍വീന്‍ പറഞ്ഞു.
2015ലായിരുന്നു സുര്‍വീനും അക്ഷയും തമ്മിലുള്ള വിവാഹം. എന്നാല്‍ 2017ലാണ് താരം ഇത് പരസ്യമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക