മുൻനിര ടെലികോം സേവനദാതാക്കളായ എയർടെൽ കേവലം 49 രൂപയ്ക്ക് 3ജിബി ഡേറ്റാ ഓഫർ പ്രഖ്യാപിച്ചു. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഈ ഓഫർ ലഭിക്കുക.
അതേസമയം, ഈ ഓഫർ എല്ലാ വരിക്കാർക്കും ലഭിക്കില്ല. തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഓഫര്‍ നൽകുക. മൈ എയര്‍ടെല്‍ ആപ്പിലോ ഔദ്യോഗിക വെബ്സൈറ്റിലോ സന്ദർശിച്ചാൽ ഓഫർ ലഭ്യമാണോ എന്നറിയാനാകും.
49 രൂപ പ്ലാനിൽ ഒരു ദിവസത്തേക്ക് 3 ജിബി ഡേറ്റ ഉപയോഗിക്കാം. ഇതോടൊപ്പം അൺലിമിറ്റഡ് വോയ്സ് കോൾ, 70 എസ്എംഎസ് എന്നിവയും ലഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക