ഒാടുന്ന ട്രെയിനിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുഞ്ഞിനെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് അറസ്റ്റിൽ. തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസ് ട്രെയിനിൽ വെച്ചാണ് പെൺകുട്ടിക്കു നേരെ പീഡനശ്രമം ഉണ്ടായത്. അഭിഭാഷകൻ കൂടിയായ കെ.പി പ്രേം ആനന്ദാണ് അറസ്റ്റിലായത്.
ബെർത്തിൽ ഉറങ്ങുകയായിരുന്ന പെൺകുഞ്ഞിനു നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കുട്ടി ബഹളം വെച്ചതോടെ രക്ഷിതാക്കൾ ഉണർന്ന് ഇയാളെ പിന്തുടർന്ന് പിടിക്കുകയാണ് ചെയ്തത്.
തുടർന്ന് പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് പ്രേം ആനന്ദിനെതിരെ പോക്സോ ആക്ട് പ്രകാരം കേസെടുക്കുകയായിരുന്നു.
അറസ്റ്റിലായ പ്രേം ആനന്ദിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക