നമ്മുക്ക് ഇന്ന് ചെടികളുടെ പൂക്കളും കായ്കളും കൊഴിഞ്ഞു പോകാതിരിക്കാന്‍ എന്തു ചെയ്യണമെന്ന് നോക്കാം.
1. പൂക്കാത്ത ചെടികള്‍ പൂക്കുന്നതിനായി മത്സ്യമാംസാദികള്‍ കഴുകിയ വെള്ളം ഒഴിച്ചാൽ മതി.
2 വൃക്ഷം കാരണമില്ലാതെ ശോഷിച്ചുപോകുകയാണെങ്കില് പഞ്ചസാര, എള്ളുപൊടി, പശുവിന് പാല് എന്നിവ വെള്ളം ചേര്‍ത്ത് യോജിപ്പിച്ച് മരത്തില്‍ പുരട്ടുക, സസ്യങ്ങളില്‍ പുകയേല്പിക്കുന്നതും നല്ലതാണ്.
3. ഒരു വൃക്ഷം ഇടിത്തീതട്ടി കരിഞ്ഞുപോയാല്‍ മുത്തങ്ങ, രാമച്ചം, ഇലിപ്പപ്പൂവ്, പയറ്, ഉഴുന്ന്, യവം, എള്ള് ഇവയെല്ലാം ചേര്‍ത്ത് നനച്ചു കൊടുക്കുക.
4. ഇരട്ടിമധുരം, ഇലിപ്പപ്പൂവ്, പഞ്ചസാര, കൊട്ടം, തേന്‍ എന്നിവയെല്ലാം ചേര്‍ത്ത് അരച്ച് ഗുളികകളാക്കി വൃക്ഷത്തിന് ചുറ്റും കുഴിച്ചിട്ടാല്‍ വൃക്ഷം നല്ലതുപോലെ തഴച്ച് വളരും.
5. മാവ് പുഷ്ടിപ്പെടുന്നതിനായി കടുക്, കൂവളത്തില, അരിക്കാടിവെള്ളം, പിണ്ണാക്ക് എന്നിവ ചേര്‍ത്ത് തിളപ്പിച്ച് ആറിത്തണുത്ത വെള്ളം കൊണ്ട് മാവിന്റെ കടയില്‍ നനയ്ക്കുക.
6. പച്ചക്കറികള്‍, മാങ്ങ എന്നിവയുടെ വലുപ്പം കൂട്ടുന്നതിനായി പാല്, എള്ള്, മാംസം, മത്സ്യം എന്നിവ തിളപ്പിച്ചാറി തണുത്തശേഷം കടയില്‍ നനയ്ക്കുക, അല്ലെങ്കില്‍ ഇവ അരച്ച് കടയിലിടുക.
7. ചെളിയും താമരപ്പൂവും ചേര്‍ത്തരച്ച് കുഴമ്പ് രൂപത്തിലാക്കി പുരട്ടിയാല്‍ തീപൊള്ളല് മൂലമുണ്ടാകുന്ന ഉപദ്രവങ്ങള്‍ ശമിക്കും.
8. ചെടികളുടെ വേരില്‍ ശുദ്ധമായ കായം കെട്ടിവെക്കുന്നത് ചെടികളുടെ പൂക്കളും കായ്കളും കൊഴിഞ്ഞുപോകാതിരിക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക