കുവൈത്തില്‍ പൊടിക്കാറ്റും മൂടിക്കെട്ടിയ കാലാവസ്ഥയും തുടരുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡോക്ടര്‍ അബ്ദുല്‍ അസീസ് അല്‍ ഖ്റവി അറിയിച്ചു. കൂടാതെ കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം ശക്തമായ കാറ്റിനും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത ഉണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം ദൂരക്കാഴ്ച ആയിരം മീറ്റര്‍ വരെ ആകുമെന്നും 20 മുതല്‍ 50 കിലോ മീറ്റര്‍ വേഗത്തിലായിരിക്കുമെന്നു അദ്ദേഹം പറഞ്ഞു. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ല.
കടലില്‍ പോകുന്നവരും പുറം ജോലിക്ക് പോകുന്നവരും കരുതിയിരിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക