നമ്മുടെ കൈയുടെ വലുപ്പം നോക്കി വ്യക്തിത്വം മനസ്സിലാക്കാമെന്ന കാര്യം എത്രപേർക്കറിയാം. കൈകൾ നോക്കി സ്വഭാവം അറിയുന്നതിനായി ആദ്യം അതിന്റെ വലുപ്പം മനസ്സിലാക്കാനുള്ള മാർഗ്ഗമാണ് നോക്കേണ്ടത്. ഇതിനായി വലതു കൈയിലെ പെറുവിരലും നടുവിരലും കൈത്തണ്ടയിൽ കൈമുട്ടിനും മണിബന്ധത്തിനും ഇടയിലായി നിവർത്തിപ്പിടിക്കുക. കൈമുട്ടിൽ പെരുവിരൽ ചേർത്ത് മണിബന്ധത്തിലേക്കാണ് നടുവിരൽ നിവർത്തേണ്ടത്. കൈമുട്ടിൽ നിന്നും മണിബന്ധംവരെ എത്തുന്ന തരത്തിൽ നിവരുന്നതാണ് വിരലുകളെങ്കിൽ നിങ്ങളുടെ കൈകളെ വലിയ കൈകളായും അങ്ങനെ എത്തുന്നില്ലെങ്കിൽ ചെറിയ കൈകളായും കണക്കാക്കുന്നു.
ചെറിയ കൈകൾ: ഇത്തരം കൈകൾ ഉള്ളവർ പൊതുവെ സാഹസികത ഇഷ്ടപ്പെടുന്നവരാണ്. എല്ലാവരോടും കൂടുതൽ ഇടപെടാൻ ഇഷ്ട്ടപ്പെടുന്ന ഇവർ ഇപ്പോഴും ഉത്സാഹഭരിതരായിരിക്കും. ഈ തുറന്ന സ്വഭാവപ്രകടനം കൊണ്ടുതന്നെ പലപ്പോഴും പ്രശ്നങ്ങളെ വിളിച്ചുവരുത്താനും ഇടയാകുന്നു. എങ്കിലും കാര്യങ്ങളെ വിവേചന ബുദ്ധിയോടെ സമീപിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യാനും ഇവർക്ക് കഴിയും. പ്രായോഗിക ബുദ്ധി കൂടുതലുള്ളവരാണ് ഇവർ. വളരെ വിചിത്രമായ വ്യക്തിബന്ധങ്ങളാണ് ഇവർക്കുണ്ടാവുക.
വലിയ കൈകൾ: വളരെയധികം നിരീക്ഷണ പാടവമുള്ളവരാണ് വലിയ കൈകൾ ഉള്ളവർ. ഏതു കാര്യവും കുറ്റമറ്റതായി ചെയ്യാനാണ് ഇവർ ഇഷ്ടപ്പെടുന്നത്. കൃത്യ നിഷ്ഠയും ചെയ്യുന്ന ജോലിയോട് ആത്മാർഥതയും ഇവർക്കുണ്ടായിരിക്കും. വളരെ ആവേശഭരിതരാണെങ്കിലും ചില സമയത്ത് ഇവർക്ക്വി ചെറിയ വിമർശനങ്ങൾപോലും ഉൾക്കൊള്ളാൻ കഴിയാതെ വരാറുണ്ട്.
ഉള്ളംകൈ: സമചതുരാകൃതിയിലുള്ള ഉള്ളംകൈയോട് കൂടിയവർ പ്രയോഗികബുദ്ധിയുള്ളവരും ബുദ്ധിമാനാമാരുമായിരിക്കും. യുക്തിസഹമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ഇവർ ഗണിത ശാസ്ത്രത്തിൽ നിപുണരായിരിക്കും. ദീർഘചതുരാകൃതിയോടുകൂടിയ ഉള്ളം കൈ ഉള്ളവരെ എപ്പോഴും ഉത്സാഹത്തോടെയേ കാണാൻ കഴിയൂ. മാത്രമല്ല എപ്പോഴും ഒരു സ്വയവിമര്ശനത്തിന് ഇവർ തയ്യാറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക