ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള യുഎഇയില്‍ താമസക്കാരായ എല്ലാ രാജ്യക്കാര്‍ക്കും ഇനി ദേശീയ കായിക മല്‍സരങ്ങളില്‍ പങ്കെടുക്കാം. ഇതുസംബന്ധിച്ച നിയമത്തിനു യുഎഇ മന്ത്രിസഭ അംഗീകാരം നല്കി. താമസക്കാര്‍ക്ക് പ്രാദേശിക ക്ലബ്ബുകളില്‍ ചേര്‍ന്നു പരിശീലനം നേടാനും കായികമല്‍സരങ്ങളില്‍ യുഎഇയെ പ്രതിനിധീകരിക്കാനും അവസരം നല്കുന്ന ഉത്തരവാണ് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് പുറപ്പെടുവിച്ചത്.
മലയാളികളടക്കമുള്ളവര്‍ക്ക് ഒട്ടേറെ അവസരങ്ങള്‍ നല്കുന്ന സുപ്രധാന തീരുമാനമാണിത്. സെപ്റ്റംബറില്‍ നിലവില്‍ വരും. ഫുട്ബോള്‍, ബാസ്കറ്റ്ബോള്‍, വോളിബോള്‍ ഉള്‍പ്പെടെയുള്ള എല്ലാ ക്ലബ്ബുകളിലും ചേര്‍ന്നു പരിശീലനം നേടാനും ദേശീയ മല്‍സരങ്ങളില്‍ പങ്കെടുക്കാനും സാധിക്കും വിധം പരിശീലനകേന്ദ്രങ്ങളുടെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി.
രാജ്യത്തിന്റെ വികസനത്തില്‍ സുപ്രധാന പങ്കുവഹിച്ച പ്രവാസി സമൂഹത്തിന് കായികമേഖലയില്‍ കൂടുതല്‍ അവസരങ്ങളും അംഗീകാരവും നല്കുന്ന തീരുമാനമാണിത്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറെനാളായി ആഗ്രഹിച്ചിരുന്ന കാര്യമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക