ആളില്ലാ ലെവൽക്രോസിൽ ട്രെയിനും സ്കൂൾ ബസും കൂട്ടിയിടിച്ച് 13 കുട്ടികൾ മരിച്ചു. എട്ടു കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നിന്നും 50കിലോമീറ്റർ അകലെ കുശിനഗറിലാണ് അപകടമുണ്ടായത്.
ഡിവൈൻ പബ്ളിക് സ്കൂളിലെ കുട്ടികളാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ച കുട്ടികളുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ ഗോരഖ്പൂർ പൊലീസ് കമ്മീഷണറോട് അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക