പഞ്ചവർണതത്ത ബോക്സ്ഓഫീസിലും പാറിപ്പറക്കുന്നു. വിഷു റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജയറാമും കുഞ്ചാക്കോ ബോബനും പ്രധാനവേഷത്തിലെത്തിയ പഞ്ചവർണതത്തയുടെ തിയറ്റര്‍ കളക്ഷന്‍, സാറ്റലൈറ്റ് റൈറ്റ്സ് എന്നിവ കൊണ്ടു തന്നെ 11 കോടി രൂപയുടെ ബിസിനസ് ചിത്രം നേടിക്കഴിഞ്ഞു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
റിലീസ് ചെയ്ത് 12 ദിവസങ്ങള്‍ കൊണ്ട് 7.65 കോടി രൂപയുടെ തിയേറ്റര്‍ കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. നടൻ ജയറാമിന്റെ തിരിച്ച് വരവ് കൂടിയാണ് ഈ സിനിമ. രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ ജയറാമും കുഞ്ചാക്കോ ബോബനും അനുശ്രീയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക