ഇന്ത്യയില്‍ ഉടനീളം ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും വിലയില്‍ 625 രൂപ കൂട്ടി ഹീറോ മോട്ടോകോര്‍പ്. ഘടകങ്ങളുടെ വില കൂടിയതും ഉത്പാദന ചെലവ് വര്‍ധിച്ചതുമാണ് വില ഉയരാന്‍ കാരണം. ഈ വര്‍ഷം രണ്ടാം തവണയാണ് ഹീറോ മോഡലുകളുടെ വില കൂട്ടുന്നത്.
കഴിഞ്ഞ ജനുവരിയില്‍ മോഡലുകളുടെ വിലയില്‍ നാനൂറ് രൂപ ഹീറോ കൂട്ടിയിരുന്നു. ഹീറോയ്ക്ക് പിന്നാലെ മറ്റു ഇരുചക്ര വാഹനനിര്‍മ്മാതാക്കളും തങ്ങളുടെ മോഡലുകളുടെ വില കൂട്ടുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക