ഇനി മുതൽ എഞ്ചിനീയറിംഗ് പരീക്ഷയിൽ ഓപ്പൺ ബുക്ക് എക്സാം മാതൃക കൊണ്ടുവരണമെന്ന് പുതിയ കമ്മിറ്റിയുടെ നിർദേശം. കുട്ടികളുടെ അപഗ്രഥനശേഷി അളക്കുന്നതിന് മുന്‍ഗണന നല്‍കുന്നതിനാണ് പുതിയ സംവിധാനം.
വിദ്യാര്‍ഥികളുടെ അപഗ്രഥനശേഷി അളക്കുന്നതിനുള്ള ചോദ്യങ്ങളായിരിക്കും ചോദിക്കുക. സാങ്കേതിക വിദ്യാഭ്യാസമേഖലയിലെ സമഗ്ര പരിഷ്കാരത്തിനായി നിര്‍ദേശങ്ങള്‍ വെക്കാന്‍ ജനുവരിയില്‍ രൂപീകരിച്ച സമിതിയുടേതാണ് നിര്‍ദേശം.
ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യൂക്കേഷനില്‍ സമര്‍പ്പിച്ചു നിര്‍ദേശങ്ങള്‍ അംഗീകരിച്ചാൽ എഐസിടിഇയുടെ കീഴിലുള്ള എന്‍ജിനീയറങ് കോഴ്സുകളുടെ പരീക്ഷകളെല്ലാം ഓപ്പണ്‍ ബുക്ക് രീതിയിലായിരിക്കും.അതേസമയം, വളരെ ശ്രദ്ധയോടെ മാത്രമേ പുതിയ സംവിധാനം നടപ്പാക്കാന്‍ പാടുള്ളൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Also Read : വിദ്യാര്‍ത്ഥികളുടെ കണ്സഷന് നിര്‍ത്തലാക്കില്ല; ഗതാഗത മന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക