സദാചാര ഗുണ്ടായിസത്തെ വിമർശിച്ചെത്തിയ മമ്മൂട്ടി ജോയ്മാത്യു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം അങ്കിൾ തീയേറ്ററുകളിൽ മികച്ച സ്വീകരണം നേടി മുന്നേറുകയാണ്. ചിത്രത്തെ തകര്‍ക്കാനുള്ള, ഗൂഡശ്രമത്തിന്റെ ഭാഗമായി, അങ്കിളിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി.
പുതിയ സിനിമകളുടെ വ്യാജ പതിപ്പുകള്‍ പുറത്തുവിടുന്ന തമിഴ് റോക്കേഴ്സ് വെബ്സൈറ്റിലാണ് അങ്കിളിന്റെ വ്യാജപതിപ്പു പുറത്തുവിട്ടത്. കഴിഞ്ഞ ഞായറഴ്ച്ച അപ്ലോഡ് ചെയ്ത ചിത്രം ഇതിനുള്ളിൽ ആയിരത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു.
തമിഴ് റോക്കേഴ്സിന്റെ വെബ്സൈറ്റിനെ കൂടാതെ എഎന്‍ മീഡിയ എന്ന ഫേസ്ബുക് പേജിലും സിനിമ അപ്ലോഡ് ചെയ്തിട്ടുണ്ട്. ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി കാര്‍ത്തിക, ജോയ് മാത്യു മുത്തുമണി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.
Also Read: മമ്മൂട്ടിയും അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക