ഗീതുമോഹന്‍ദാസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി മുഖ്യവേഷത്തില്‍ എത്തുന്ന ‘മൂത്തോന്’ രണ്ടാംഘട്ട ഷൂട്ടിംഗ് ലക്ഷദ്വീപില്‍ തുടങ്ങി. പറ്റെവെട്ടിയ തലമുടിയും കുറ്റിത്താടിയുമായുള്ള നിവിന്റെ ഗെറ്റപ്പും ചിത്രത്തിനെ ഏറെ വ്യത്യസ്ഥ നൽകുന്നു.
ചിത്രത്തിന്റെ പ്രഖ്യാപനം മുതലേ പ്രേക്ഷക ഹൃദയത്തിൽ ആകാംഷ ഉണർത്തുന്നതായിരിന്നു. നേരത്തേ ചിത്രത്തിന്റെ ഹ്രസ്വമായൊരു ഷെഡ്യൂള്‍ മുംബൈയില്‍ പൂര്‍ത്തിയാക്കിയിരുന്നു. ലക്ഷദ്വീപുകാരനായ ആലിക്കോയയുടെ സഹോദരനെ തേടിയുള്ള യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ രചിച്ചത് ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപാണ്. രാജീവ് രവിയാണ് ഛായാഗ്രാഹകന്‍. ലക്ഷദ്വീപിലെ ജെസരി ഭാഷയും നിവിൻ പോളി ചിത്രത്തിൽ കൈകാര്യം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക