തമിഴ്നാട്ടില്‍ നിന്നും വിനോദ സഞ്ചാരികളുമായി വന്ന ബസ് ഇടുക്കി ബൈസണ്‍വാലി കോമാളി കുടിക്കു സമീപം നിയന്ത്രണം വിട്ട് മറിഞ്ഞു. ബസില്‍ സ്ത്രീകളും കുട്ടികളുമടക്കം 24 ഓളം പേരുണ്ടായിരുന്നു.ആരുടേയും നില ഗുരുതരമല്ല. പരിക്കേറ്റവരെ തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
നാട്ടുകാര്‍ ആണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വഴിയുടെ അശാസ്ത്രീയമായ നിര്‍മാണം ആണ് അപകട കാരണം എന്ന് നാട്ടുകാര്‍ ആരോപിച്ചു. മുമ്പും ഇവിടെ വാഹനങ്ങള്‍ അപകടത്തിൽപെട്ടിട്ടുണ്ട്.
Also Read : കെ.എസ്.ആര്.ടി.സി ഡ്രൈവറെ കാബിനുള്ളില്‍ കയറി യുവതി മര്‍ദ്ദിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക