പോലീസ് സ്റ്റേഷനില്‍ വെച്ച് യുവതി പീഡനത്തിരയായി. അസമിലെ ഹാജോയില്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. സംഭവത്തിൽ പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
രാംദിയ പോലീസ് സ്റ്റേഷനിലെ ബിനോദ് കുമാര്‍ ദാസാണ് പോലീസ് സ്റ്റേഷനുള്ളില്‍ വെച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പ്രതിയായ പോലീസുകാരന് തക്കതായ ശിക്ഷ നല്‍കണമെന്ന് അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് പറഞ്ഞു.
കൂടാതെ സ്ത്രീകളെ സംരക്ഷിക്കേണ്ട പോലീസുകാരന് തന്നെയാണ് ഹീനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടത്. നിര്‍ഭാഗ്യകരമായ സംഭവമാണിതെന്നും തരുണ്‍ ഗൊഗോയ് പറഞ്ഞു.
Also Read: അനധികൃത താമസക്കാരെ കണ്ടെത്താന്‍ കുവൈത്തില്‍ പരിശോധന
പ്രതികരിക്കാൻ ഇവിടെ എഴുതുക