ഇന്നലെ കൊൽക്കത്തക്കെതിരായ മത്സരത്തിനിടെ ധോണിയുടെ കാലിൽ തൊട്ട് ആരാധകൻറെ സ്നേഹ പ്രകടനം.11ാം ഒാവറിൽ രണ്ട് വിക്കറ്റിൽ 97 റൺസെന്ന നിലയിലായിരുന്നു സി.എസ്.കെ. ക്രിസിലേക്ക് ഇറങ്ങാനായി ധോണി കാത്തിരിക്കുന്നതിനിടെയാണ് ഒരു ആരാധാകൻ ധോണിയുടെ അടുത്തെത്തി കാലിൽ തൊടുകയും സുരക്ഷാ ജീവനക്കാരൻ പിന്നാലെയുണ്ടായതിനാൽ തിരികെയോടുകയും ചെയ്തു. ഇതിനിടെ ധോണിയും ആരാധകനെ അനുഗ്രഹിച്ചാണ് വിട്ടത്.
എന്നാൽ കളിക്കാർക്കും സ്റ്റാഫിനും അല്ലാതെ മറ്റാർക്കും പ്രവേശനമില്ലാത്ത സ്ഥലമാണിതെന്നും പെട്ടെന്ന് സ്ഥലം വിടാനും ധോണി പയ്യനെ ഉപദേശിക്കുകയും ചെയ്തു.
Love unparalleled #VIVOIPL #KKRvCSK pic.twitter.com/kektbKnDVw
— IndianPremierLeague (@IPL) May 3, 2018
അതേസമയം ഇന്നലത്തെ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് തോൽപിച്ചിരുന്നു.
Also Read: ഉറച്ച മസില് പെട്ടെന്നു നേടാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
പ്രതികരിക്കാൻ ഇവിടെ എഴുതുക