വീട്ടിൽ സ്വന്തമായി ഔഷധത്തോട്ടം നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടെങ്കില്‍ അത് വൈകിക്കേണ്ട. അടുക്കളയുടെയോ ബാല്‍ക്കണിയുടെയോ ജനാലക്കരികിലായി ഇത് നിര്‍മ്മിക്കാം.അടുക്കളത്തോട്ടങ്ങള്‍ നിര്‍മ്മിച്ചാല്‍ ഉണ്ടാകാവുന്ന ചില നേട്ടങ്ങള്‍ നോക്കാം.
നിങ്ങള്‍ക്ക് തുളസിയിലയോ കറിവേപ്പിലയോ ആവശ്യം വരുമ്പോള്‍ അവ വാങ്ങാനായി കടയിലേക്ക് പോകുന്നതിന് പകരം നേരിട്ട് തോട്ടത്തിലേക്ക് ചെന്ന് പറിക്കാം. കൂടാതെ ഏതാനും ഇലകള്‍ക്ക് വേണ്ടി ഒരു കൂട്ടം വാങ്ങേണ്ടിയും വരില്ല.
അതുപോലെ ഇന്ന് എല്ലാ വിളകളിലും തന്നെ കീടനാശിനികള്‍ ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‍ ഉപയോഗിക്കുന്ന ഭക്ഷണം സുരക്ഷിതമാണോ എന്ന് മനസിലാക്കാനാവില്ല. എന്നാല്‍ നിങ്ങള്‍ തന്നെ വളര്‍ത്തിയാല്‍ അവ സുരക്ഷിതവും രാസവസ്തുക്കള്‍ ചേരാത്തതുമാണെന്ന് ഉറപ്പാക്കാം.
Also Read: ചെടികളുടെ ചികിത്സകളും സംരക്ഷണവും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
കൂടാതെ തൈകള്‍ക്ക് വലിയ വില വരില്ല. അവ ഒരിക്കല്‍ നട്ടുകഴിഞ്ഞാല്‍ പിന്നെ അല്പം വെള്ളം പതിവായി നല്കിയാല് മതി. കൂടാതെ നിങ്ങള്‍ സാധാരണയായി ഓര്‍ഗാനിക് പച്ചക്കറികളും മറ്റുമാണ് വാങ്ങുന്നതെങ്കില്‍ പണം ലാഭിക്കാനുമാകും.
മാനസികസമ്മര്‍ദ്ദം കുറയ്ക്കാനും, റിലാക്സ് ചെയ്യാനും സഹായിക്കുന്നതാണ് ഉദ്യാനപരിപാലനം. ഇവിടെ ചുറ്റി സഞ്ചരിക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും ഉത്തമമാണ്. മൊത്തത്തിലുള്ള സൗഖ്യത്തിന് ഇവ ഏറെ സഹായിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു.
അതുപോലെ ഔഷധസസ്യങ്ങളെ ശ്രദ്ധയോടെ തെരഞ്ഞെടുത്താല്‍ അവ കൊതുകുകളെ തുരത്താന്‍ സഹായിക്കും. അത് വഴി കൊതുകുകടി ഒഴിവാക്കാനും ഡെങ്കി, മലേറിയ പോലുള്ള രോഗങ്ങള്‍ തടയാനും സാധിക്കും. കൊതുകുകളെ അകറ്റാന്‍ സഹായിക്കുന്ന ഒരു മികച്ച ചെടിയാണ് ജമന്തി. രണ്ടോ മൂന്നോ സസ്യങ്ങള്‍ക്കിടയില്‍ ഒരു ജമന്തി നടുക. ആകര്‍ഷകമായ നിറമുള്ള ഈ പൂക്കള്‍ പരിസരത്തിന് ഭംഗി പകരുകയും ചെയ്യും.
Also Read: നിങ്ങൾ വീടിന്റെ ടെറസിൽ കൃഷി ചെയ്യുന്നവരാണോ; എങ്കില്‍ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക