ദുര്‍ഗാ ഭക്തി കൂടിയ സ്ത്രീ നാവ് മുറിച്ചെടുത്ത് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. 45കാരിയായ ഗുഡ്ഢി തോമര്‍ എന്ന സ്ത്രീയാണ് ബുധനാഴ്ച ഭക്തി മൂത്ത് നാവ് മുറിച്ചെടുത്തത്. മുറിച്ചെടുത്ത നാവ് ഇവര്‍ ബിജാസെന്‍ മാതാ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഗുഡ്ഢിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധ്യപ്രദേശിലെ തര്‍സാമ ജില്ലയിലാണ് സംഭവം.
വിവാഹം നടന്ന അന്നു മുതല്‍ രാവിലെയും വൈകീട്ടും ഗുഡ്ഢി ദുര്‍ഗാ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്. ഇത്തവണ ക്ഷേത്രത്തിലെത്തിയ ഇവര്‍ പ്രാര്‍ത്ഥനയ്ക്കു ശേഷം കത്തിയെടുത്ത് നാവ് മുറിച്ചു മാറ്റുകയായിരുന്നു. ഇതിനു പിന്നാലെ ഇവര്‍ ബോധം കെട്ട് വീണതായി പോര്‍സ പൊലീസ് വ്യക്തമാക്കി. ക്ഷേത്രത്തിലുണ്ടായിരുന്ന മറ്റ് വിശ്വാസികളാണ് ഗുഡ്ഢിയെ മൊറേന ആശുപത്രിയിലെത്തിച്ചത്. ഇവരുടെ നാവ് തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞോ എന്ന് വ്യക്തമല്ല.
അതേസമയം, നാവ് മുറിച്ചത് മറ്റാരുടെയും പ്രേരണ കൊണ്ടല്ലെന്ന് പൊലീസ് അറിയിച്ചു. ക്ഷേത്രത്തില്‍ ദര്‍ശനത്തിനാണെന്നും പറഞ്ഞാണ് പോയത്. നാവു മുറിച്ചുമാറ്റാനാണെന്ന് കരുതിയില്ലെന്ന് ഭര്‍ത്താവ് രവി തോമര്‍ പറഞ്ഞു.
Also Read: കുപ്പിവെള്ളത്തിന് വില കുറയ്ക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും
പ്രതികരിക്കാൻ ഇവിടെ എഴുതുക