തിരുവനന്തപുരം: സംസ്ഥാനത്തു കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 13 രൂപയാക്കാന്‍ തീരുമാനം. കുപ്പിവെള്ളത്തെ അവശ്യസാധന വില നിയന്ത്രണ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കാനും ഭക്ഷ്യമന്ത്രി പി. തിലോത്തമന് വിളിച്ചുചേര്‍ത്ത യോഗം തീരുമാനിച്ചു.
എം.ആര്.പിയില്‍ കൂടുതല്‍ വില ഈടാക്കുന്നവര്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് വഴി പരിശോധന നടത്തി പിഴ ഈടാക്കും. കേരളത്തിലെ കുപ്പിവെള്ളം നിര്‍മ്മാതാക്കളാണു വില കുറയ്ക്കാന്‍ സമ്മതിച്ചത്. മറ്റു കമ്പനികള്‍ അതിനു തയാറായിട്ടില്ലാത്തതിനാലാണ് ലിറ്ററിന് 13 രൂപയായി നിശ്ചയിച്ച് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്.
Also Read: 39 രൂപയ്ക്ക് പുതിയ കിടിലൻ ഓഫറുമായി ബിഎസ്എന്‍എല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക