ഒരുകൂട്ടം മോഹന്‍ലാല്‍ ആരാധകര്‍ അദ്ദേഹത്തിനുവേണ്ടി തയാറാക്കിയ ട്രിബ്യൂട്ട് വിഡിയോ വൈറലാവുന്നു. സാധാരണ ട്രിബ്യൂട്ട് വിഡിയോകള്‍ വേണ്ടെന്ന തീരുമാനത്തില്‍ നിന്നാണ് അല്പം വേറിട്ട് നില്ക്കുന്ന ഈ ചിന്ത. ലാലേട്ടന് ട്രിബ്യൂട്ട് വിഡിയോ സോംഗ് എന്ന പേരില്‍ ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിന് നാല് മിനിട്ടാണ് ദൈര്‍ഘ്യം.
‘ലാലേട്ടാ..ലാലേട്ടാ എന്റെ നെഞ്ചിലെ ലാലേട്ടാ..’ എന്ന ഗാനത്തിനൊപ്പം ചുവടുവച്ച് ഒട്ടേറെ ആരാധകരും വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നു. ലാന്‍സ് പോള്‍സണ്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിത്യ അല്സോയാണ്. ഷിഹാബ് കാമിയോയാണ് ട്രിബ്യൂട്ട് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.
Also Read: ലോഹത്തിന് ശേഷം രഞ്ജിത്ത്- മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക