സാങ്കേതിക വിദ്യാഭ്യാസ രംഗത്തു ഗുണമേന്മ ഉറപ്പു വരുത്തുന്നതിനു തെലുങ്കാന ഗവണ്മെന്റ് ആരംഭിച്ച രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് നോളജ് ടെക്നോളജീസില്‍ ആറു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബിടെക് കോഴ്സിനു പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം.
കെമിക്കല്‍, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍, മെറ്റലര്‍ജിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, എന്‍ജിനിയറിംഗ് ശാഖകളിലാണു കോഴ്സുകള്‍ നടത്തുന്നത്. ആദ്യത്തെ രണ്ടു വര്‍ഷം മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, തെലുങ്ക് അല്ലങ്കില്‍ സംസ്കൃതം പഠിക്കണം.
പത്താം ക്ലാസാണ് അപേക്ഷിക്കാനുള്ള യോഗ്യത,പ്രായം 2018 ഡിസംബര്‍ 31നു 18 കവിയരുത്. ജൂൺ ഒന്നിനകം അപേക്ഷകൾ ഓൺലൈനായ സമർപ്പിച്ചിരിക്കണം. 250 രൂപയാണ് അപേക്ഷാ ഫീസ്. യോഗ്യതാ പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷന്. വിശദവിവരങ്ങൾക്ക് : www.rgukt.ac.in, www.admissions.rgukt.ac.in വെബ്സൈറ്റ് സന്ദർശിക്കുക.
Also Read: പുതിയ മാറ്റങ്ങളുമായി വീണ്ടും ജിമെയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക